Deutsches Zentrum für integrative Biodiversitätsforschung (iDiv)
Halle-Jena-Leipzig
 
03.02.2022 | മലയാളം (Malayalam)

ഭൂഗർഭത്തിലെ പർവതയാത്രികർ: പർവതമണ്ണിൽ വസിക്കുന്ന ജീവികൾ

ചിത്രം 1 : യൂറോപ്യൻ ആൽപ്‌സ് പർവതനിരകളിൽ, നൂറ്റാണ്ടുകളുടെ പരമ്പരാഗത കൃഷിരീതികൾ ജീവിവർഗങ്ങളാൽ സമ്പന്നമായ പുൽമേടുകൾ സൃഷ്ടിക്കപ്പെട്ടു. (A) വൃക്ഷരേഖയ്ക്ക് മുകളിലുള്ള ആൽപൈൻ മേഖലയിൽ പലപ്പോഴും പശുക്കളും ആടുകളും മേയുന്നു. സബാൽപൈൻ മേഖലയ്ക്ക് താഴെ, മേച്ചിൽപ്പുറങ്ങളും പുൽമേടുകളും സൃഷ്ടിക്കുന്നതിനായി വനങ്ങളും വെട്ടിനിർത്തുന്നു. ഉയർന്ന പ്രദേശങ്ങളിൽ പാറക്കെട്ടുകൾ വർദ്ധിക്കുകയും ഉയർന്ന ആൽപൈൻ പർവതനിരകളിൽ പ്രധാനമായും കാണുന്നു, ഇത് മിക്ക സസ്യജാലങ്ങൾക്കും മുകളിലുള്ള പ്രദേശമാണ് (Gsies/Valle di Casies, South Tyrol, Italy). (B) പിറ്റ്ഫാൾ കെണികൾ (മഞ്ഞ മാർക്ക്) സ്ഥാപിച്ച് ഞങ്ങൾ മണ്ണിലെ അകശേരുക്കളെ വിലയിരുത്തുന്നു (Dolomites, South Tyrol, Italy) (C) മൺബ്ലോക്കുകൾ നീക്കം ചെയ്യുകയും പഠനത്തിനായി ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു (Matsch/Mazia, South Tyrol, Italy) (ഫോട്ടോഗ്രാഫ് കടപ്പാട്: മൈക്കൽ സ്റ്റെയിൻവാണ്ടർ).

ചിത്രം 2 : -ഓസ്ട്രിയയിലെ ടൈറോളിലെ സ്റ്റുബായ് ആൽപ്‌സ്, ഓറ്റ്‌സ്റ്റൽ ആൽപ്‌സ് എന്നിവിടങ്ങളിലെ ഞങ്ങളുടെ ഗവേഷണ സൈറ്റുകളിൽ നിന്നുള്ള പർവതമണ്ണിലെ അകശേരുക്കൾ. (A) ഉയർത്തിയ പരന്ന ചാണകം, മണ്ണിരകൾ (ലംബ്രിക്കസ് റൂബെല്ലസ്), ചാണക വണ്ടുകൾ, പ്രാണികളുടെ ലാർവകൾ എന്നിവയുടെ തീറ്റ മാളങ്ങൾ അനാവരണം ചെയ്യുന്നു. (B) പിൽ മില്ലിപീഡ് (ഗ്ലോമെറിസ് ട്രാൻസ്‌സാൽപിന) സാധാരണയായി മധ്യ യൂറോപ്യൻ ആൽപ്‌സിലെ ആൽപൈൻ കുറ്റിച്ചെടികളിലാണ് കാണപ്പെടുന്നത്. (C) ഫംഗസ് കൊതുകുകളുടെ ലാർവകൾ (മൈസെറ്റോഫിലിഡേ) ഉയർന്ന ആൽപൈൻ മേച്ചിൽപ്പുറങ്ങളിൽ ആടുകളുടെ ചാണകം ഭക്ഷിക്കുന്നു (ഫോട്ടോഗ്രാഫ് കടപ്പാട്: മൈക്കൽ സ്റ്റെയ്ൻവാണ്ടർ).

ചിത്രം 3 : മധ്യയൂറോപ്യൻ ആൽപ്‌സിൻ്റെ വിവിധ ഉയർന്ന സോണുകളിൽ കാണപ്പെടുന്ന സാധാരണ മണ്ണിലെ അകശേരുക്കളുടെ വിതരണം മേഖലകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും സൂര്യപ്രകാശമുള്ള ഭാഗങ്ങളിലും തണൽ ലഭിക്കുന്ന ഭാഗങ്ങളിലുമായി വ്യത്യസ്ത ഉയരങ്ങളിലാണ്. നിലവിൽ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി ഓരോ ഉയർന്ന മേഖലകളിലും ഒരു ചതുരശ്ര മീറ്ററിന് എത്ര ജീവികളെ പ്രതീക്ഷിക്കാം എന്നാണ് ഈ പട്ടികയിൽ കാണിക്കുന്നത്. സാധാരണയായി, ഉയരം കൂടുന്നതിനനുസരിച്ച് മണ്ണിലെ ജീവികളുടെ എണ്ണം കുറയുന്നു, വ്യത്യസ്ത ജന്തു ഗ്രൂപ്പുകൾ വ്യത്യസ്ത ഉയരങ്ങളിൽ അവയുടെ പരിധിയിലെത്തുന്നു (ഉദാഹരണത്തിന് 2,500 മീറ്ററിൽ മില്ലിപീഡുകൾ, 3,000 മീറ്ററിൽ വണ്ടുകൾ). (ഫോട്ടോഗ്രാഫ് കടപ്പാട്: വിക്കിമീഡിയ കോമ്മൺസിൽ നിന്നും പരിഷ്ക്കരിച്ചത്).

Hinweis für die Medien: Die von iDiv bereitgestellten Bilder dürfen ausschließlich für die Berichterstattung im Zusammenhang mit dieser Medienmitteilung und unter Angabe des/der Urhebers/in verwendet werden.

Open PDF in new window.

Michael Steinwandter1, Julia Seeber1,2

1 AlpSoil Lab, Institut für Alpine Umwelt, Eurac Research, Bozen, Italien
2 Institut für Ökologie, Universität Innsbruck, Innsbruck, Österreich

നമ്മുടെ കാൽപാദങ്ങൾക്ക് താഴെയുള്ള മണ്ണ്, ധാരാളം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണെന്ന് നമുക്കറിയാമെങ്കിലും, കൂടുതൽ പര്യവേക്ഷണം നടത്തേണ്ടതുണ്ട്. അടിസ്ഥാനപരമായി, ഈ മണ്ണിനെ, അതിലെ  ജീവജാലങ്ങളെയും അതു സംഭാവന ചെയ്യുന്ന പ്രക്രിയകളെയും നമുക്ക് നിരീക്ഷിക്കാൻ കഴിയാത്ത വിധം ഒരു ബ്ലാക്ക് ബോക്സാണ് എന്നു പറയാം. ഈ ലേഖനത്തിൽ, വളരെ കുറച്ച് ഗവേഷണം ചെയ്യപ്പെടുന്ന മണ്ണിനെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് പറയാം. ഞങ്ങൾ സംസാരിക്കുന്നത് ഉയർന്ന പർവതങ്ങളിൽ കാണപ്പെടുന്ന മണ്ണിനെക്കുറിച്ചാണ്: അവ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല, എന്നാൽ വിസ്മയിപ്പിക്കുന്ന നിരവധി ജീവിവർഗങ്ങൾ ഇത്തരം മണ്ണിൽ കാണപ്പെടുന്നു, അവയിൽ ചിലത് പർവതങ്ങളിൽ മാത്രം രൂപപ്പെടുന്ന മണ്ണിൽ ജീവിക്കാൻ വിശേഷപ്പെട്ടവരാണ്. പർവത മണ്ണിൽ വസിക്കുന്ന ജീവജാലങ്ങളിലെ അറിയപ്പെടാത്ത സ്വാഭാവ സവിശേഷതകളെയും, മണ്ണിൻ്റെ പരിസ്ഥിതിശാസ്ത്രത്തെ കുറിച്ചും ഗവേഷണം നടത്തുന്ന ഒരു സംഘം സോയിൽ ഇക്കോളജിസ്റ്റുകൾ/ശാസ്ത്രജ്ഞർ ആണ് ഞങ്ങൾ. യൂറോപ്യൻ ആൽപ്‌സ് പർവതനിരകളിലെ മണ്ണിൽ, പ്രകൃതിദത്ത-പർവത പരിസ്ഥിതി വ്യവസ്ഥകളിലും കൃഷിക്ക് ഉപയോഗിക്കുന്നവയുമായി എത്ര ജീവികളെ കണ്ടെത്താൻ കഴിയുമെന്നും അവ ഏതൊക്കെ എന്നും ഞങ്ങൾ നിങ്ങൾക്കു പറഞ്ഞുതരാം. കൂടാതെ, ഈ ജീവിവർഗ്ഗങ്ങൾ കഠിനമായ ആൽപൈൻ പരിസ്ഥിതിയുമായി പൊരുത്തപ്പെടുവാൻ ഉപയോഗിച്ച ചില സമർത്ഥമായ വഴികൾ ഞങ്ങൾ വിശദീകരിക്കുന്നു.

പർവതമണ്ണ് എന്നാൽ എന്ത് ?

പർവതമണ്ണിനെക്കുറിച്ച് പറയുമ്പോൾ, സാധാരണയായി നമ്മൾ ഉയർന്ന പ്രതലത്തിൽ കാണപ്പെടുന്ന മണ്ണിനെ പരാമർശിക്കുന്നു, പ്രത്യേകിച്ച് ചിതറിക്കിടക്കുന്ന മരങ്ങൾ മാത്രമുള്ള, അല്ലെങ്കിൽ മരങ്ങൾ തീരെയില്ലാത്ത വൃക്ഷരേഖക്കു (ട്രീലൈൻ) മുകളിലുള്ള മണ്ണ്. യൂറോപ്യൻ ആൽപ്സ് പർവതനിരകളിൽ ഈ മേഖല 2000 മീറ്ററിനു മുകളിലും; മധ്യ യൂറോപ്യൻ ആൽപ്‌സിൽ, 2,300 മീറ്ററിനു മുകളിലും കാണപ്പെടുന്നു. ചില പർവത മണ്ണുകൾ, താഴ്ന്ന പർവത പ്രദേശങ്ങളിലോ കുന്നുകളിലോ കാണപ്പെടാം, എന്നാൽ ഞങ്ങൾ ഇവിടെ പ്രാധാന്യം നൽകുന്നത് 1500 മുതൽ 3000m വരെ ഉയരങ്ങളിൽ നിൽക്കുന്ന യൂറോപ്യൻ ആൽപ്സ്  പോലെയുള്ള പർവ്വതങ്ങളിലെ പ്രകൃതിദത്ത പുൽമേടുകളിലെ, മേച്ചിൽപ്പുറങ്ങളിലെ, തുറസ്സായ മൺപ്രതലത്തിലെ മണ്ണിലും വസിക്കുന്ന ജീവജാലങ്ങളുടെ മനോഹരമായ ലോകത്തിലേക്കാണ്.

ആൽപൈൻസോൺ പ്രകൃതി എന്ന് വിളിക്കപ്പെടുന്ന വൃക്ഷരേഖക്ക് മുകളിലുള്ള ചില പർവത പ്രദേശങ്ങൾ മനുഷ്യർക്ക് സ്പർശിക്കാത്തതായി തോന്നിക്കുന്നതാണ്. എന്നാൽ ഇത് തെറ്റാണ് - നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും ഇത്തരം പുൽമേടുകൾ

വേനൽക്കാലത്ത് പശുക്കൾ, ചെമ്മരിയാടുകൾ, ആടുകൾ എന്നിവക്ക് മേച്ചിൽപ്പുറങ്ങളായി കർഷകർ ഉപയോഗിച്ചിരുന്നു (ചിത്രം 1A). എന്തുകൊണ്ടാണ് മുൻകാല കർഷകർ (ചിലർ ഇന്നും) പശുക്കളെയും ആടുകളെയും കൊണ്ട് ഇത്രയും ദൂരവും ഉയരവുമുള്ള മല കയറുന്നത്? എന്തുകൊണ്ട് എളുപ്പത്തിൽ ലഭ്യമാകുന്ന താഴ്‌വരയുടെ അടിത്തട്ടിലെ പുൽമേടുകൾ മാത്രം ഉപയോഗിക്കാത്തത്? അതെ, അവർ താഴ്വരയിലെ പുൽമേടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽപോലും ആൽപൈൻ മേച്ചിൽപ്പുറങ്ങൾ പശുക്കളും ആടുകളും ഇഷ്ടപ്പെടുന്നത് അവിടെ വർണ്ണഭംഗിയും പോഷകസമൃദ്ധവുമായ നിരവധി സസ്യങ്ങളുടെയും പുല്ലുകളുടെയും ആവാസ കേന്ദ്രമായതുകൊണ്ടാണ്. കൂടാതെ, വേനൽക്കാലത്ത്, ഉയർന്ന പ്രദേശങ്ങളിലെ താപനില മൃഗങ്ങൾക്ക് കൂടുതൽ സഹിക്കാവുന്നതാണ്.

ഏതെല്ലാം ജീവികൾ പർവതമണ്ണിൽ വസിക്കുന്നു, അവ എത്ര?

പർവതങ്ങളുടെ സൗന്ദര്യം വർണ്ണാഭമായ പൂക്കളിലും കുറ്റിച്ചെടികളിലും മാത്രമല്ല, നമ്മുടെ പാദങ്ങൾക്ക് താഴെയും ഉണ്ട്. മണ്ണിലെ ജീവജാലങ്ങളെ പഠിക്കാൻ, ഞങ്ങൾ 20 × 20 ചതുരാകൃതിയിൽ, 15 സെൻ്റീമീറ്റർ ആഴത്തിലുള്ള മൺബ്ലോക്കുകൾ നീക്കം ചെയ്യുന്നു (ചിത്രം 1 സി). അതിൽ നിന്നും കെംപ്സൺഅപ്പാരറ്റസ് ഉപയോഗിച്ച് അകശേരുക്കളെ വേർതിരിച്ചെടുക്കുന്നു. കെംപ്സൺ അപ്പാരറ്റസിലെ ലൈറ്റബൾബിൽ നിന്നും ഉണ്ടാകുന്ന ചൂടും വെളിച്ചവും മൂലം, ബ്ലോക്കുകൾ ഉണങ്ങുമ്പോൾ മണ്ണിൽ നിന്നും ജീവികൾ പുറത്തുവരാൻ നിർബന്ധിതരാവുന്നു. ശേഷം, ശേഖരണ ദ്രാവകം അടങ്ങിയ വെള്ളം-തണുത്ത ബക്കറ്റുകളിൽ നിന്നും ജീവികളെ ശേഖരിക്കുന്നു. കൂടാതെ, ഞങ്ങൾ പിറ്റ്ഫാൾകെണികൾ സ്ഥാപിക്കുന്നു.

മണ്ണിൽ വസിക്കുന്ന പ്രാണികളെയും അകശേരുക്കളെയും പിടിക്കാനുള്ള ഒരു ലളിതമായ രീതിയാണ് പിറ്റ്ഫാൾ കെണികൾ. ഇവ പഠന സ്ഥലങ്ങളിൽ ഒന്നോ അതിലധികമോ ദിവസം മണ്ണിൽ കുഴിച്ചുവെച്ചിരിക്കുന്ന തുറന്ന ചില്ലുപാത്രങ്ങളാണ്, (ചിത്രം 1 ബി). ചിലന്തികൾ, വണ്ടുകൾ തുടങ്ങിയ ജീവികൾ അവയിൽ വീഴുകയും കുടുങ്ങുകയും ചെയ്യുന്നു. മണ്ണിൻ്റെ ഉപരിതലത്തിൽ

ഏതെല്ലാം ജീവികൾ ഇഴയുന്നു എന്ന് കാണാൻ ഇത് വളരെ ഉപയോഗപ്രദമായ രീതിയാണ്. ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, മണ്ണിരകൾ, മില്ലിപീഡുകൾ, വണ്ടുകൾ, പലതരം പ്രാണികളുടെ ലാർവകൾ അടങ്ങിയ വൈവിധ്യമാർന്ന സമൂഹത്തെ പർവതമണ്ണിൽ നിന്നും ഞങ്ങൾ കണ്ടെത്തി.

1500 മുതൽ 2000 മീറ്റർ വരെയുള്ള സബ്-ആൽപൈൻ മേഖലയിലെ മണ്ണിൽ ജൈവവൈവിധ്യം കൂടുതലാണ്. ഈ മേഖലകളിലെ അതിരുകളിൽ വനങ്ങളും മനുഷ്യനിർമ്മിത മേച്ചിൽപ്പുറങ്ങളും കാണപ്പെടുന്നു. സാധാരണയായി, ഈ മേഖലയിലെ പർവത വനങ്ങളിൽ (വുഡ്‌ലൈസ്, സെൻ്റിപീഡുകൾ പോലുള്ളവ) കാണപ്പെടുന്ന മണ്ണിൽ വസിക്കുന്ന ജീവികൾ പ്രകൃതിദത്ത പുൽമേടുകളിൽ നിന്നുള്ള (മൺപുഴു, മില്ലിപീഡുകൾ) ഇനങ്ങളുമായി സഹവസിക്കുന്നു. മധ്യ യൂറോപ്യൻ ആൽപ്‌സിലെ സബാൽപൈൻ മേച്ചിൽപ്പുറങ്ങളിൽ സ്ഥാപിച്ച ഒരു ചതുരശ്ര മീറ്ററിൻ്റെ 15 സെന്റിമീറ്റർ ഉപരിതലത്തിൽ നിന്നും 115 മണ്ണിരകളും അതുപോലെ 60 മില്ലിപീഡുകളും 55 വണ്ടുകളും 50 ലാർവകളും ഈച്ചകളും മിഡ്‌ജുകളും [1] കണ്ടെത്തി. ഈ മണ്ണിലെ എല്ലാ അകശേരുക്കൾക്കും അവക്കുള്ളത് ലഭ്യമാകുന്നത്, അലഞ്ഞുതിരിയുന്ന പശുക്കൾ, ആടുകൾ, കാട്ടുമൃഗങ്ങളായ മാൻ, ചാമോയിസ്, ആൽപൈൻ ഐബെക്സ് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെ ഇടയ്ക്കിടെയുള്ള സാന്നിധ്യത്തിൽ നിന്നാണ്. മേഞ്ഞുനടക്കുന്ന മൃഗങ്ങൾ സസ്യങ്ങളെ ചെറുതാക്കി നിർത്തിയും, തടസ്സമാകുന്ന കുറ്റിച്ചെടികൾ നീക്കം ചെയ്തും തുറന്ന ചാണകത്തിൽ നിന്നും പുൽമേടുകളെ നിലനിർത്തുന്നു. കൂടാതെ, അവരിൽനിന്നും ധാരാളം ചാണകം പുൽമേടുകളിൽ ലഭ്യമാകുന്നു, ഇത് മണ്ണിരകൾ, മില്ലിപീഡുകൾ, ചാണക വണ്ടുകൾ (ചിത്രം 2) [2] തുടങ്ങി നിരവധി മണ്ണിൽ വസിക്കുന്ന ജീവികൾക്ക് ഭക്ഷണ സ്രോതസ്സാകുന്നു. എന്നിരുന്നാലും, കർഷകർ ഈ പ്രദേശങ്ങളിലേക്ക് കൂടുതൽ പശുക്കളെയും ആടുകളെയും കൊണ്ടുവരുകയാണെങ്കിൽ, അമിതമായി   ചവിട്ടിമെതിക്കുന്നതിൻ്റെയും ചാണകത്തിൻ്റെയും പ്രതികൂല ഫലങ്ങൾ നമുക്ക് നിരീക്ഷിക്കാനാകും, ഇത് മണ്ണിലെ ചിലതരം ജീവികളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു. ഉദാഹരണത്തിന്, കർഷകർ അമിതമായി ഉപയോഗിച്ചിരുന്ന പ്രദേശത്ത് ഒരു ചതുരശ്ര മീറ്ററിൽനിന്നും ഏകദേശം 5 മില്ലിപീഡുകളും 45 വണ്ടുകളും മാത്രമാണ് ഞങ്ങൾ കണ്ടെത്തിയത്.

ഞങ്ങൾ കൂടുതൽ ഉയരത്തിൽ കയറുമ്പോൾ, ഇവയുടെ എണ്ണം കുറയുന്നതായും കാണപ്പെട്ടു (ചിത്രം 3). ആൽപൈൻ മേഖലയിൽ, 2000 മുതൽ 2800 മീറ്റർ വരെ താപനില വളരെ കുറവായതിനാലും, വേനൽക്കാലം കുറവായതിനാലും മരങ്ങൾക്ക് വളരാൻ കഴിയില്ല. ഈ ആൽപൈൻ മേഖലയിൽ, ചില മണ്ണിലെ ജീവികൾ അവയുടെ ആശ്വാസമേഖലയുടെ ഉയർന്ന പ്രദേശ-പരിധിയിലെത്തുന്നു. അലഞ്ഞുതിരിയുന്ന ആടുകളുടെ ചാണകത്തിൽ നിന്നും അധിക ഭക്ഷണം ലഭിച്ചാൽ പോലും, 2500 മീറ്ററിനു മുകളിലേക്ക് മണ്ണിരകളുടെയും മില്ലിപീഡുകളുടെയും എണ്ണം കുറയുകയും/ അല്ലെങ്കിൽ അപൂർവ്വമായി മാത്രമേ കാണപ്പെടുകയുള്ളൂ. ആൽപൈൻ മേഖലയിലെ ഞങ്ങളുടെ പഠനത്തിൽ ഒരു ചതുരശ്ര മീറ്ററിൽ നിന്നും 20 മണ്ണിരകളും 10 മില്ലിപീഡുകളും മാത്രമാണ് കണ്ടെത്തിയത്. മറുവശത്ത്, ഈച്ചകളുടെയും മിഡ്‌ജ് ലാർവകളുടെയും എണ്ണം വൻതോതിൽ വർദ്ധിക്കുന്നു (ഒരു ചതുരശ്ര മീറ്ററിൽ 750-ലധികം) കൂടാതെ, മണ്ണിരകളുടെ പ്രധാന ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നു, അതായത് ഉണങ്ങിയ സസ്യങ്ങളെ ദ്രവിക്കാൻ സഹായിക്കുന്നു [3].

യൂറോപ്യൻ ആൽപ്‌സിൽ, 2500 മീറ്ററിനു മുകളിലുള്ള പ്രദേശങ്ങൾ പലപ്പോഴും മഞ്ഞ് മൂടിയിരിക്കും, ഇത് മണ്ണിലെ ജീവികളുടെ ജീവിതത്തെ വെല്ലുവിളി നിറഞ്ഞതാക്കുന്നു. ഹൈ ആൽപൈൻ സോൺ എന്നും നിവൽ സോൺ (3000 മീറ്ററിൽ കൂടുതൽ) എന്നും വിളിക്കപ്പെടുന്ന ഈ മേഖലകൾ സാധാരണയായി കർഷകർ ഉപയോഗിക്കാറില്ല. ഈ പ്രദേശങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത് സ്പ്രിംഗ് ടെയിൽ, കാശ് തുടങ്ങിയ ചെറിയ ജീവികളാണ്. തണുത്ത കാലാവസ്ഥയിൽ മാത്രം ജീവിക്കുന്ന ഇവ മഞ്ഞുപാളിക്ക് താഴെ അതിജീവിക്കുന്നു, വായുവിൻ്റെ താപനില മരവിപ്പിക്കുന്നതിലും താഴെയായി താഴുമ്പോൾ പോലും, തണുപ്പിന് അൽപ്പം മുകളിൽ താപനില നിലനിർത്താൻ ഒരു പുതപ്പ് പോലെ ഈ മഞ്ഞുപാളി പ്രവർത്തിക്കുന്നു.

എങ്ങിനെയാണ് ഈ ജീവികൾ അതിജീവിക്കുന്നത് ?

ഉയർന്ന പ്രദേശങ്ങളിൽ അതിജീവിക്കുവാനുള്ള രക്ഷാമാർഗമാണ് 'പൊരുത്തപ്പെടൽ (അഡാപ്റ്റേഷൻ)'. ശരീര സവിശേഷതകളും കൂടാതെ/അല്ലെങ്കിൽ പെരുമാറ്റവും മെച്ചപ്പെടുത്തി പുതിയ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവാണ് അഡാപ്റ്റേഷൻ. ഈ ആവാസവ്യവസ്ഥയിലുള്ള മണ്ണിലെ ജീവികൾ കുറഞ്ഞ താപനില അനുഭവപ്പെടുകയും പലപ്പോഴും വേനൽക്കാലത്ത് പോലും മഞ്ഞ് നേരിടുകയും ചെയ്യുന്നു. ഉയരം കൂടുന്തോറും അവർ സ്ഥലപരിമിതി നേരിടുകയും, ശക്തമായ സൂര്യരശ്മികളെ അഭിമുഖീകരിക്കുക്കയും ചെയ്യുന്നു. ഈ ജീവികൾക്ക് തങ്ങളുടെ ഇഷ്ട ഭക്ഷണം ലഭിക്കുക്കയില്ല- എന്നാൽ  ലഭ്യമായ ഏതെങ്കിലും ഭക്ഷണ സ്രോതസ്സുകളിൽ നിന്നും അവക്ക് ഭക്ഷിക്കേണ്ടി വരുന്നു. ഉദാഹരണത്തിന്, താഴ്ന്ന പ്രദേശങ്ങളിൽ ചില വണ്ടുകൾ സസ്യാധിഷ്ഠിത ഭക്ഷണം മാത്രം ഭക്ഷിക്കുന്നുവെങ്കിൽ, ആൽപൈൻ മേച്ചിൽപ്പുറങ്ങളിൽ അവ മറ്റ് ജീവികളെയും അവയുടെ പൊഴിഞ്ഞുപോകുന്ന നിർജ്ജീവമായ തൊലികൾ, ജീർണിച്ച അവശിഷ്ടങ്ങൾ, അതുപോലെ ചാണകം എന്നിവയും ഭക്ഷിക്കുന്നു [4]. വിശാലമായ ഈ ഭക്ഷണ മെനുവിന് അനുകൂലമായി മാറുന്നതിലൂടെ ഈ വണ്ടുകൾ ആവശ്യമുള്ള ഊർജ്ജം ശേഖരിച്ച് അവയുടെ നിലനിൽപ്പിനും വളർച്ചക്കുമുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

പർവതമണ്ണിലെ ജീവികളുടെ മറ്റൊരു അതിജീവന തന്ത്രം എന്തെന്നാൽ, വേനൽക്കാലം വളരെ കുറവാണെങ്കിൽ, അവയ്ക്ക് അടുത്ത ഘട്ടത്തിലെത്തുവാൻ അവരുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയും എന്നതാണ്. ഉദാഹരണത്തിന്, മഞ്ഞുവീഴ്ചയുള്ളതും തണുത്തതുമായ വേനൽക്കാലത്ത്, ഒരു മില്ലിപീഡിന് മുട്ടകൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരുമ്പോൾ, മറ്റൊരു സീസണിൽ കാത്തിരിക്കാനും സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകുമ്പോൾ അടുത്ത വർഷം മുട്ടകൾ ഉത്പാദിപ്പിക്കാനും കഴിയും. ഇതൊരു പ്രയോജനകരമായ അഡാപ്റ്റേഷൻ ആണെങ്കിലും, ഈ മില്ലിപീഡുകൾ അവരുടെ മുട്ട ഉത്പാദനം വിജയകരമായി പൂർത്തിയാക്കാൻ കഠിനമായ അന്തരീക്ഷത്തിൽ കൂടുതൽ കാലം നിലനിൽക്കണം എന്നാണ് ഇതിനർത്ഥം.

വളരെ ഉയർന്ന പ്രദേശങ്ങളിലുള്ള മണ്ണിലെ മറ്റു ജീവികൾ അവയുടെ ശരീരവലുപ്പം കുറച്ചും (ചെറിയ ശരീരങ്ങളിൽ കൂടുതൽ എളുപ്പത്തിൽ ചൂടുപിടിക്കും), ചിറകുകൾ നഷ്ടപ്പടുത്തിയും (ചിറകുകളില്ലാതെ ജീവികൾക്ക് മണ്ണി ഉപരിതലത്തോട് ചേർന്ന് നിൽക്കാനും ശക്തമായ കാറ്റ് ഒഴിവാക്കാനും കഴിയും), അവരുടെ ശരീരത്തിൻ്റെ നിറങ്ങൾ മാറ്റുന്നതിലൂടെയും (ഇരുണ്ട ശരീരങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ചൂടാക്കാനാകും), അല്ലെങ്കിൽ/കൂടാതെ അവരുടെ ശരീരത്തിൽ ആൻ്റി-ഫ്രീസ് ഉൽപ്പാദിപ്പിക്കുന്നതിലൂടെ, അവരുടെ ശരീരം താഴ്ന്ന ഊഷ്മാവിൽ മരവിക്കുന്നത് തടഞ്ഞും, തുടങ്ങി കഠിനമായ സാഹചര്യങ്ങളുമായി അവരുടെ ശരീരത്തെ പൊരുത്തപ്പെടുത്തുന്നു.

പർവതമണ്ണിന് സഹായം ആവശ്യമുണ്ടോ?

ഇപ്പോൾ നിങ്ങൾക്കറിയാം, പർവതമണ്ണ് പലതരം അകശേരുക്കൾ താമസിക്കുന്ന കൗതുകകരമായ സ്ഥലമാണെന്നും, അവയിൽ ചിലത് പർവതമണ്ണിൽ മാത്രമേ കാണാനാകൂ എന്നും. ഈ മണ്ണും അതിൽ വസിക്കുന്ന ജീവികളെ കുറിച്ചും ഇപ്പോഴും പരിപൂർണമായി പഠനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ, അവിടെ പുതിയ ജീവിവർഗങ്ങളെ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും, ഇന്നത്തെ പല ആവാസവ്യവസ്ഥകളെയും പോലെ, പർവത മണ്ണും ഭീഷണിയിലാണ്, അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജീവിവർഗങ്ങളാൽ സമ്പന്നമായ സബ്-ആൽപൈൻ മേച്ചിൽപ്പുറങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം കർഷകർ ഈ ഭൂമി ഉപേക്ഷിക്കുന്നു എന്നതാണ്, കാരണം ഈ പരമ്പരാഗത കൃഷിരീതികളിൽനിന്നും വേണ്ടത്ര സമ്പാദ്യം ലഭിക്കുന്നില്ല. പശുക്കളും ആടുകളും വൃക്ഷരേഖക്കു അടുത്തുള്ള ആൽപൈൻ പുൽമേടുകളിൽ മേഞ്ഞുനടക്കാതെവരുമ്പോൾ, ഇടതൂർന്നതും കടന്നുപോകാൻ കഴിയാത്തതുമായ രീതിയിൽ കുറ്റിച്ചെടികൾ ആ പ്രദേശത്തു രൂപപ്പെടുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായുണ്ടാകുന്ന വർദ്ധിച്ചുവരുന്ന താപനില മണ്ണിലെ ജീവികളെ ഉയരങ്ങളിലേക്ക് കുടിയേറുന്നതിലേക്ക് നയിക്കും, ഇത് അവയെ വളരെ ചൂടുള്ള താപനിലയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു. എന്നാൽ ഉയരം കൂടുന്നതിനനുസരിച്ച് സ്ഥലപരിമിതി നേരിടുന്നതിനാൽ, ഈ ജീവികൾക്ക് ജീവിക്കാൻ മതിയായ ഇടം കണ്ടെത്തുന്നതിൽ പ്രശ്‌നങ്ങളുണ്ടാകും, മാത്രമല്ല അവയുടെ വംശനാശത്തിലേക്കുള്ള ഉയർന്ന സാധ്യതയും അനുഭവപ്പെടാം. 

നല്ല വാർത്ത എന്തെന്നാൽ! നമുക്കെല്ലാവർക്കും സഹായിക്കാനാകും എന്നതാണ്. ഉദാഹരണത്തിന്, പർവത-കർഷകരെ പിന്തുണയ്‌ക്കുന്നതിലൂടെയും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെയും (പാലും ചീസും പോലുള്ളവ) അവർക്ക് മനോഹരമായ ആൽപൈൻ മേച്ചിൽപ്പുറങ്ങൾ നിലനിർത്താനുള്ള സാധ്യത വർദ്ധിപ്പിക്കാൻ കഴിയും. ഇത്കൂടാതെ, മലകയറ്റത്തിനോ സ്കീയിംഗിനോ പോകുന്നവർ പർവതമണ്ണിന് കേടുപാടുകൾ വരുത്താതെയും വ്യക്തിപരമായി പരിപാലിക്കാൻ കഴിയും. നാം പർവ്വതങ്ങളിൽ പോകുമ്പോൾ അവിടെ മലിനമാക്കാതെ നമ്മൾ കൊണ്ടുവരുന്ന ചപ്പുചവറുകൾ അവിടെ ഉപേക്ഷിക്കുന്നതിനുപകരം നമ്മൾ നമ്മോടൊപ്പം വീടുകളിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യണം. അവസാനമായി, പ്രകൃതിദത്തവും സെൻസിറ്റീവുമായ ഈ പ്രദേശങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാൻ, സ്കീ ഏരിയകൾ, മൗണ്ടൻ ഹട്ടുകൾ, മൗണ്ടൻ ബൈക്ക് ട്രെയിലുകൾ തുടങ്ങിയ പുതിയ വിനോദ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനെതിരെ ശബ്ദമുയർത്തി നമുക്ക് രാഷ്ട്രീയ നടപടിയെടുക്കാം.

മണ്ണ് എന്ന് വിളിക്കപ്പെടുന്ന ഈ അമൂല്യമായ ആവാസവ്യവസ്ഥയിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. പർവതമണ്ണ് രൂപപ്പെടാൻ നൂറ്റാണ്ടുകൾ ആവശ്യമാണ് - ഉയർന്ന പർവതങ്ങളിൽ, സഹസ്രാബ്ദങ്ങൾ പോലും - ഈ ആവാസവ്യവസ്ഥകളും അവിടെ വസിക്കുന്ന ആകർഷകമായ മണ്ണിലെ ജീവജാലങ്ങളും നമ്മുടെ സംരക്ഷണമില്ലാതെ മിനിറ്റുകൾക്കുള്ളിൽ നശിപ്പിക്കപ്പെടുമെന്ന്

ഗ്ലോസ്സറി

ആൽപൈൻമേഖല:
ഉയർന്ന പർവതങ്ങളിലോ ആർട്ടിക് പ്രദേശങ്ങളിലോ കാണാവുന്ന ഒരു കാലാവസ്ഥാ മേഖല. കുറഞ്ഞ താപനില കാരണം മരങ്ങൾ വളരാൻ കഴിയാത്ത മേഖലയാണിത്.

കെംപ്സൺ അപ്പാരറ്റസ്:
മൺബ്ലോക്കുകളിൽ നിന്ന് മൃഗങ്ങളെ വേർതിരിച്ചെടുക്കുന്നതിനുള്ള സോയിൽ ലബോറട്ടറികളിലെ ഉപകരണം. മുകളിൽ നിന്ന് ചൂടാക്കപ്പെടുന്നതിനാൽ, മണ്ണിലെ ജീവികൾ വരണ്ടതും ചൂടുള്ളതുമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ശ്രേമിക്കുകയും, ഒരു ശേഖരണ ബക്കറ്റിൽ വീഴുകയും ചെയ്യുന്നു.

അകശേരുക്കൾ:
നട്ടെല്ലുകൾ ഇല്ലാത്ത ഒരു വലിയ കൂട്ടം മൃഗങ്ങൾ. സാധാരണ മണ്ണിലെ അകശേരുക്കളിൽ പ്രാണികൾ (വണ്ടുകൾ, ഈച്ച ലാർവകൾ), മണ്ണിരകൾ, മില്ലിപീഡുകൾ, സെൻ്റിപീഡുകൾ, വുഡ്‌ലൈസ്, ചിലന്തികൾ എന്നിവ ഉൾപ്പെടുന്നു.

പിറ്റ്ഫാൾ കെണി:
(പിറ്റ്ഫാൾ ട്രാപ്പ്): മണ്ണിൽ അഥവാ ഭൂതലത്തിൽ വസിക്കുന്ന പ്രാണികളെയും അകശേരുക്കളെയും പിടിക്കാനുള്ള ഒരു ലളിതമായ രീതി. മണ്ണിൽ കുഴിച്ചെടുത്ത് ഒന്നോ അതിലധികമോ ദിവസത്തേക്ക് സജീവമായി അവശേഷിക്കുന്ന ഗ്ലാസ് പാത്രങ്ങളാണിവ.

സബ്-ആൽപൈൻ മേഖല:
പ്രകൃതിദത്തമായ വൃക്ഷരേഖ വരെയുള്ള പർവത വനങ്ങൾ ഉൾപ്പെടുന്ന ഒരു കാലാവസ്ഥാ മേഖല. ഈ വനങ്ങൾക്കും ആൽപൈൻ പുൽമേടുകൾക്കിടയിൽ ചെറിയ കുറ്റിച്ചെടികളും ഒറ്റ മരങ്ങളും മാത്രം വളരുന്ന ഒരു സംക്രമണ മേഖലയും ഇതിൽ ഉൾപ്പെടുന്നു.

നിവൽ മേഖല:
ആൽപൈൻ മേഖലയെ പിന്തുടരുന്ന ഉയർന്ന പർവതങ്ങളുടെയും ആർട്ടിക് പ്രദേശങ്ങളുടെയും പാറ നിറഞ്ഞതും പലപ്പോഴും മഞ്ഞുമൂടിയതുമായ പ്രദേശം. ഇവിടെ ചെടികളുടെ വളർച്ച അധികം കാണപ്പെടില്ല, എന്നാൽ ലൈക്കണുകളും പായലുകളും കൂടുതൽ കാണപ്പെടുന്നു. പാത്രങ്ങളാണിവ.

പൊരുത്തപ്പെടൽ:
ശരീര സ്വഭാവങ്ങളും സവിഷേതകളും കൂടാതെ/അല്ലെങ്കിൽ പെരുമാറ്റവും മെച്ചപ്പെടുത്തി ചെയ്തുകൊണ്ട് പുതിയ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്. ഉദാഹരണത്തിന്, കഠിനമായ പർവത പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട ആൽപൈൻ അകശേരുക്കൾ.

 

REFERENCES

  1. Steinwandter M, Schlick-Steiner BC, Seeber GUH, Steiner FM, Seeber J. Effects of Alpine land-use changes: Soil macrofauna community revisited. Ecology and Evolution (2017) 7:5389–5399. doi:10.1002/ece3.3043
  2. Curry JP, Schmidt O. The feeding ecology of earthworms - A review. Pedobiologia (2007) 50:463–477. doi:10.1016/j.pedobi.2006.09.001
  3. Kitz F, Steinwandter M, Traugott M, Seeber J. Increased decomposer diversity accelerates and potentially stabilises litter decomposition. Soil Biology and Biochemistry (2015) 83:138–141. doi:10.1016/j.soilbio.2015.01.026
  4. Steinwandter M, Rief A, Scheu S, Traugott M, Seeber J. Structural and functional characteristics of high alpine soil macro-invertebrate communities. European Journal of Soil Biology (2018) 86:72–80. doi:10.1016/j.ejsobi.2018.03.006

സംശോധനംചെയ്തത്: Malte Jochum, German Centre for Integrative Biodiversity Research (iDiv), Germany

ശാസ്ത്രഉപദേഷ്ടാവ്: Fares Z. Najar

അവലംബം: Steinwandter M and Seeber J (2022) Belowground Mountaineers: Critters Living in Mountain Soils. Front. Young Minds 10:660110.
doi: 10.3389/frym.2022.660110

താൽപ്പര്യവൈരുദ്ധ്യം: താൽപ്പര്യ വൈരുദ്ധ്യമായി നിർമ്മിക്കാൻ കഴിയുന്ന വാണിജ്യപരമോ സാമ്പത്തികമോ ആയ ബന്ധങ്ങളുടെ അഭാവത്തിലാണ് ഗവേഷണം നടത്തിയതെന്ന് രചയിതാക്കൾ പ്രഖ്യാപിക്കുന്നു.

COPYRIGHT © 2022 Steinwandter and Seeber. This is an open-access article distributed under the terms of the Creative Commons Attribution License (CC BY). The use, distribution or reproduction in other forums is permitted, provided the original author(s) and the copyright owner(s) are credited and that the original publication in this journal is cited, in accordance with accepted academic practice. No use, distribution or reproduction is permitted which does not comply with these terms.

 

YOUNG REVIEWERS

MERCY SCHOOL INSTITUTE, AGE: 15
We are fun and dynamic leaders, and we love to hang out with our friends.

DHRUV K SANDEEP, AGE: 9
Hello, I am Dhruv. I love drawing, reading books and knowing interesting facts about nature. My favourite subjects are Environmental Studies and Maths

AUTHORS

MICHAEL STEINWANDTER
I am a soil ecologist and soil zoologist in the AlpSoil Lab, mainly working with critters such as earthworms, spiders, and preferably millipedes. I conduct my research in soils at all elevations, including the lowlands, but I really love to discover the soil life in mountain forests and pastures above the treeline. This comes from my passion for hiking and mountaineering, something you are born with when you grow up in the Dolomites (South Tyrol, Northern Italy). Beside doing science, I am fascinated by all of nature. Therefore, I am also a professional hiking guide and environmentalist. *michael.steinwandter@eurac.edu

JULIA SEEBER
I am a soil ecologist in the AlpSoil Lab, interested in understanding the relationships between soil animals and their habitats, and which soil processes the animals contribute to. I like to go on field trips to see and investigate the habitats, but I also like to do experiments with the animals in the laboratory, to watch them do marvellous things such as breaking down dead plant material. My favourite soil animals are earthworms because without them, the soil ecosystem would be much less efficient. My love of mountain sports, such as skiing and hiking, is easy to combine with my love of doing science in mountains.

TRANSLATOR

SMRITHY VIJAYAN
Agharkar Research Institute, Pune

I am a plant ecology-based researcher who holds a doctorate in Botany. I researched rock outcrop vegetation and its relationship to the surrounding nutrient environment. I have carried out field studies in habitats like plateaus, cliffs, grasslands and forests.

ധനസഹായം
ജർമ്മൻ റിസർച്ച് ഫൗണ്ടേഷൻ (DFG FZT 118, 202548816) ധനസഹായം നൽകുന്ന ജർമ്മൻ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റീവ് ബയോഡൈവേഴ്‌സിറ്റി റിസർച്ച് (iDiv) Halle-Jena-Leipzig ൻ്റെ പിന്തുണ ടീം ട്രാൻസ്ലേറ്റിംഗ് സോയിൽ ബയോഡൈവേഴ്‌സിറ്റി അംഗീകരിക്കുന്നു.

Diese Seite teilen:
iDiv ist ein Forschungszentrum derDFG Logo
toTop